ശബരിമല നട ബുധനാഴ്ച തുറക്കും
ശബരിമല: പൈങ്കുനി ഉത്രം ആഘോഷത്തിനായി മാര്‍ച്ച് 27ബുധനാഴ്ച ശബരിമല നട തുറക്കും. 28നാണ് പൈങ്കുനി ഉത്രം ആഘോഷം.
ബുധനാഴ്ച വൈകുന്നേരം 5.30ന് മേല്‍ശാന്തി എ. ആര്‍. രാമന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. കണ്ഠരര് രാജീവര് സന്നിഹിതനായിരിക്കും.
28ന് പതിവ് പൂജകള്‍ക്കൊപ്പം ഉദയാസ്തമയ പൂജയും പടിപ്പൂജയും നടക്കും. പ്രത്യേക കളകാഭിഷേകവും ലക്ഷാര്‍ച്ചനയുമുണ്ടാവും. രാത്രി അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കും. വിഷു മഹോത്സവത്തിനായി ഏപ്രില്‍ 10നാണ് പിന്നീട് നടതുറക്കുക.












Click it and Unblock the Notifications