ട്രാക്കില്‍ കിടന്നു; വനിതാ കോണ്‍സ്റബിളിന് സസ്പെന്‍ഷന്‍
കണ്ണൂര്‍: സംസ്ഥാന പൊലീസ് കായിക മേളയില്‍ വനിതാ പൊലീസുകാരോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് ട്രാക്കില്‍ കിടന്ന കോണ്‍സ്റബിള്‍ വിനയയെ സസ്പെന്റ് ചെയ്തു. വയനാട് എസ് പി മഹിപാല്‍ യാദവ് ഇതുംസബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
കായിക മേള ഓര്‍ഗനൈസിംഗ് സെക്രട്ടറി കൂടിയായ കണ്ണൂര്‍ എസ് പി മനോജ് എബ്രഹാം സംഭവത്തെ കുറിച്ച് വയനാട് എസ്പിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയനാട് ജില്ലയിലാണ് വിനയ ജോലി ചെയ്യുന്നത്. പൊലീസുകാരെ സസ്പെന്റ് ചെയ്യാന്‍ അവര്‍ ജോലി ചെയ്യുന്ന ജില്ലയിലെ എസ്പിയ്ക്കാണ് അധികാരം.
ട്രാക്കില്‍ അതിക്രമിച്ചു കടന്നതിനും മീറ്റ് തടസപ്പെടുത്തിയതിനും വിനയയ്ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വിനയയ്ക്കെതിരെ മുമ്പും അച്ചടക്ക നടപടിയുണ്ടായിട്ടുണ്ട്.
പൊലീസില്‍ വനിതകളോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് വിനയ മുമ്പും വാര്‍ത്താ കേന്ദ്രമായിട്ടുണ്ട്. സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും സ്കൂള്‍ പ്രവേശന ഫോറങ്ങളിലും അഛന്റെ അല്ലെങ്കില്‍ പേര് ഭര്‍ത്താവിന്റെ എന്ന ചോദ്യത്തിന്റെ സ്ഥാനത്ത് അമ്മയുടെയും ഭാര്യയുടെയും പേര് കൂടി ചേര്‍ക്കാന്‍ വിനയ നല്‍കിയ ഹര്‍ജിമേല്‍ ഈയിടെ വിധി പുറപ്പെടുവിച്ച ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications