Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാന്‍ ഭൂകമ്പം : 4,800 പേര്‍ മരിച്ചെന്ന്

കാബൂള്‍ : വടക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ ഏകദേശം 4,800 പേര്‍ മരിച്ചതായി സംശയിക്കുന്നു. 10,000ത്തോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയും ചൊവാഴ്ചയുമാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. ഹിന്ദുക്കുഷ് മലനിരകളാണ് ഭൂചലന കേന്ദ്രം എന്നു സംശയിക്കപ്പെടുന്നു.

തിങ്കളാഴ്ച രാത്രി തുടങ്ങിയ ഭൂകമ്പം ചൊവാഴ്ച രാവിലെ വരെ ആവര്‍ത്തിച്ചു. ഹിന്ദുക്കുഷ് മലനിരകളില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.1,500 ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായാണ് സര്‍ക്കാര്‍ കണക്ക്. 20,000 പേര്‍ ഭവനരഹിതരായിട്ടുണ്ട്. ഇസ്ലമാബാദിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.

റിക്ടര്‍ സ്കെയിലില്‍ ആറ് രേഖപ്പെടുത്തിയ ഭൂചലനം വന്‍ നാശമാണ് വിതച്ചത്. നഹ്രിന്‍ ജില്ലയുടെ തലസ്ഥാനം പൂര്‍ണമായും തകര്‍ന്നു. ഇവിടെ നൂറോളം പേര്‍ മരിച്ചു. തുടര്‍ചലനങ്ങള്‍ നിലച്ചിട്ടില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആള്‍ക്കാര്‍ മടിക്കുകയാണ്.

ഈ മാസം വടക്കന്‍ അഫ്ഗാനിലുണ്ടാകുന്ന രണ്ടാമത്തെ ഭൂകമ്പമാണ് ഇത്. മാര്‍ച്ച് മൂന്നിലെ ഭൂചലനത്തോടനുബന്ധിച്ചുണ്ടായ ഉരുള്‍പൊട്ടലില്‍ 100 പേര്‍ മരിച്ചിരുന്നു. 1998ല്‍ ഉണ്ടായ രണ്ടു ഭൂകമ്പങ്ങളില്‍ ഇവിടെ 8,500 ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്.

ദുരന്തം നേരിടാന്‍ അടിയന്തര മന്ത്രിസഭാ യോഗം ചേരുമെന്ന് പ്രതിരോധ വക്താക്കള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+