സുന്ദരിയാകാന്‍ ലാക്മെ സലൂണ്‍
കൊച്ചി : മുഖക്കുരുവും കറുത്ത പാടും മൂലം മനസു വിഷമിക്കുന്ന കുമാരിമാര്‍ക്ക് ഇനി ആശ്വസിക്കാം. അവര്‍ക്ക് തുണയായി ഇന്ത്യന്‍ സൗന്ദര്യവിപണിയിലെ പ്രശസ്തരായ ലാക്മെ കൊച്ചിയിലെത്തിക്കഴിഞ്ഞു. ആധുനിക സൗകര്യങ്ങളോടു കൂടിയ ലാക്മെ ബ്യൂട്ടി സലൂണ്‍ നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങി.
സൗന്ദര്യ വസ്തുക്കളുടെ വിപണനത്തില്‍ ഒന്നാം സ്ഥാനമുളള കമ്പനിയാണ് ലാക്മെ. സ്വന്തമായി ബ്യൂട്ടി സലൂണ്‍ എന്ന ആശയം കൊണ്ടു വന്നതും നടപ്പാക്കിയതും അവരാണ്. ഇപ്പോള്‍ തന്നെ രാജ്യത്തെ വന്‍ നഗരങ്ങളിലായി 32 ബ്യൂട്ടി സലൂണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഗുണമേന്മയുളള സൗന്ദര്യ സേവനം എന്നതാണ് കമ്പനിയുടെ മുദ്രാവാക്യം. ആധുനിക ഭാരതീയ യുവതികളുടെ സൗന്ദര്യ പരിരക്ഷണം അഭിമാനപൂര്‍വമാണ് ലാക്മെ ഏറ്റെടുത്തിരിക്കുന്നത്. പൂര്‍ണവും പരിശുദ്ധവുമായ സൗന്ദര്യമാണ് ലാക്മെ യുവതികള്‍ക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനിയുടെ ബിസിനസ് മാനേജര്‍ യോഗേഷ് സമദ് പറയുന്നു.












Click it and Unblock the Notifications