Get Updates
Get notified of breaking news, exclusive insights, and must-see stories!

വിയറ്റ്നാമില്‍ കുരുമുളക് ഉല്പാദനം കുറഞ്ഞു

കൊച്ചി: വിയറ്റ്നാമിലെ കുരുമുളക് ഉല്പാദനം 20 ശതമാനം കുറഞ്ഞതായി ജക്കാര്‍ത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കുരുമുളക് സമൂഹം(ഐപിസി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി.ജി. മേനോന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം വിയറ്റ്നാമിലെ കുരുമുളക് ഉല്പാദനം 55,000 ടണ്‍ ആയിരുന്നു. ഈ വര്‍ഷം 60,000 ടണ്‍ ആയിരുന്നു അവരുടെ ഉല്പാദനലക്ഷ്യം. പക്ഷെ ആ ലക്ഷ്യം നേടാന്‍ അവര്‍ക്കായില്ല. 20 ശതമാനം ഉല്പാദനം കുറയുകയായിരുന്നു. വരള്‍ച്ചയും നല്ല വിലപ്രതീക്ഷിച്ച് വിളവെടുപ്പ് വൈകിച്ചതുമായിരുന്ന ഈ ഉല്പാദനമാന്ദ്യത്തിന് കാരണമായത്. - കെ.പി.ജി. മേനോന്‍ പറഞ്ഞു.

വിയറ്റ്നാം വന്‍തോതില്‍ കുരുമുളക് ഉല്പാദനത്തില്‍ ശ്രദ്ധിച്ചിരുന്നു. കൂടുതല്‍ തോട്ടങ്ങളിലേക്ക് അവര്‍ കൃഷി വ്യാപിപ്പിച്ചിരുന്നു. അതുകൊണ്ട് ഇക്കുറി രാജ്യാന്തര കുരുമുളക് ഉല്പാദനം മൂന്നു ലക്ഷം ടണ്‍ കടക്കുമെന്നും കരുതിയിരുന്നു. വിയറ്റ്നാമിന്റെ വിളവെടുപ്പ് മുന്നില്‍ കണ്ട് ആഭ്യന്തരവിപണിയില്‍ കുരുമുളകിന്റെ വില താഴുകയായിരുന്നു. എന്നാല്‍ കാലാവസ്ഥയില്‍ വന്ന തിരിച്ചടി വിയറ്റ്നാമിന് വിനയായി.കുരുമുളക് തോട്ടങ്ങളില്‍ നിന്ന് നേരിട്ട് വന്നെടുക്കുന്നവര്‍ക്ക് കിലോയ്ക്ക് 61 രൂപയ്ക്കാണ് വിയറ്റ്നാം കര്‍ഷകര്‍ കുരുമുളക് നല്കിയത്. എന്നാല്‍ കിലോയ്ക്ക് 75 രൂപ കിട്ടുമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷം ജനവരി മുതല്‍ മാര്‍ച്ച് വരെ 22,000 ടണ്‍ കുരുമുളക് അവര്‍ കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ ഇക്കുറി കയറ്റുമതി അതിന്റെ നാലില്‍ ഒന്നായി കുറഞ്ഞു. വിയറ്റ്നാമിന്റെ കുരുമുളക് ഉല്പാദനം കുറയ്ക്കാന്‍ വിയറ്റ്നാം കൃഷിമന്ത്രി ചാവോ ഡക് ഫാട് കുരുമുളക് കൃഷിക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കുരുമുളക് സമൂഹത്തില്‍(ഐപിസി) അംഗമാകാന്‍ വിയറ്റ്നാം താല്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. കുരുമുളകിന്റെ ഉല്പാദകരായ പ്രധാന രാജ്യങ്ങള്‍ ഒന്നിച്ചു നിന്ന് ഉല്പാദനം നിയന്ത്രിച്ചാല്‍ മാത്രമേ കുരുമുളകിന് വില കൂട്ടാന്‍ കഴിയൂ. - മേനോന്‍ പറഞ്ഞു.

ഇപ്പോള്‍ ഐപിസിയില്‍ ബ്രസീല്‍, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. ഈ രാജ്യങ്ങളാണ് ഉല്പാദനത്തിന്റെയും കയറ്റുമതിയുടെയും 70 ശതമാനവും കയ്യടക്കിയിരിക്കുന്നത്. വിയറ്റ്നാം കൂടി ഐപിസിയില്‍ അംഗമായാല്‍ മൊത്തം കയറ്റുമതിയുടെയും ഉല്പാദനത്തിന്റെയും 95 ശതമാനം ഐപിസിയിലെ രാജ്യങ്ങള്‍ക്കാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+