കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം തള്ളിക്കളയാനാവില്ല: ഫെര്‍ണാണ്ടസ്

  • By Staff
Google Oneindia Malayalam News

യുദ്ധം തള്ളിക്കളയാനാവില്ല: ഫെര്‍ണാണ്ടസ്
മാര്‍ച്ച് 27, 2002

ദില്ലി: പാകിസ്ഥാനുമായി ഒരു യുദ്ധം തള്ളിക്കളയാനാവില്ലെന്ന് പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വ്യക്തമാക്കി. മാര്‍ച്ച് 27 ബുധനാഴ്ച പിടിഐയ്ക്കു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയില്‍ സേനയെ കുറയ്ക്കുന്ന പ്രശ്നമില്ല. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദം തടയാമെന്ന കാര്യത്തില്‍ പാകിസ്ഥാന്‍ ഉറപ്പുനല്കിയാല്‍ മാത്രമേ സേനയെ പിന്‍വലിക്കൂ- ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.

അമേരിക്കയും കേവലം പ്രസ്താവനകളിലൊതുങ്ങി നില്ക്കാതെ തീവ്രവാദത്തെ തുടച്ചു നീക്കുന്നതിനോടുള്ള അവരുടെ പ്രതിബദ്ധത പ്രകടമാക്കണം. നമ്മുടെ സൈന്യം മറുഭാഗത്തെ ഓരോ ചലനങ്ങളും അതിസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ യുദ്ധസാധ്യത തള്ളിക്കളയാനാവില്ല. - ഫെര്‍ണാണ്ടസ് പറഞ്ഞു.

എല്ലാ പ്രശ്നങ്ങളും സമാധാനപരമായി പരിഹരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം നേടാന്‍ പ്രത്യേകം ശ്രദ്ധിക്കും. പാകിസ്ഥാന്റെ ഭാഗത്തുനിന്നും തീവ്രവാദം അവസാനിപ്പിക്കാനുളള നടപടികളൊന്നും കാണുന്നില്ല. കാര്യമായ ഒരു മാറ്റവും പാകിസ്ഥാനില്‍ നിന്നും കാണുന്നില്ല. - ഫെര്‍ണാണ്ടസ് വ്യക്തമാക്കി..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X