ഗുജറാത്തില്‍ അക്രമം അടങ്ങുന്നില്ല
അഹമ്മദാബാദ്: അഹമ്മദാബാദ് നഗരത്തില്‍ തീവെപ്പും കല്ലേറും അനിയന്ത്രിതമായി തുടരുന്നു. നഗരത്തിലെ ഷാപൂര്‍ പൊലീസ് സ്റേഷന്‍ പ്രദേശത്തെ നഗോരിവദിലാണ് അക്രമപരമ്പരകള്‍ അരങ്ങേറിയത്.
കര്‍ഫ്യൂ പ്രഖ്യാപിച്ച പ്രദേശമായിട്ടുകൂടി ഒരു സംഘം ആളുകള്‍ കല്ലേറു തുടങ്ങി. ഒരു വീടിനു തീവയ്ക്കുകയും ചെയ്തു. അതേ സമയം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ 12 മണിവരെ കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയിരുന്നു.
മറ്റ് ആറ് പൊലീസ് സ്റേഷന്‍ പരിധികളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി രാവിലെ മൂന്നു മണിക്കൂര്‍ നേരം കര്‍ഫ്യൂവില്‍ ഇളവു വരുത്തി. അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയത്.












Click it and Unblock the Notifications