തമിഴ്നാട് കൂടുതല്‍ ബാറുകള്‍ തുറക്കും
ചെന്നൈ: കൂടുതല്‍ വിദേശമദ്യഷാപ്പുകള്‍ തുറക്കാന്‍ തമിഴ്നാട് തീരുമാനിച്ചു. മാര്‍ച്ച് 27 ബുധനാഴ്ച തമിഴ്നാട് സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റിലാണ് ഈ തീരുമാനം. നഗരങ്ങളിലും അര്‍ധനഗരങ്ങളിലും കൂടുതല്‍ ബാറുകള്‍ അനുവദിക്കുന്നതു വഴി 60 കോടി രൂപ സമാഹാരിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വിലകുറഞ്ഞ മദ്യം റദ്ദാക്കാനും തീരുമാനിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. ഏപ്രില്‍ 14 മുതല്‍ ഈ തീരുമാനം നിലവില്‍ വരും. വിലകുറഞ്ഞ മദ്യം നല്കിയതുവഴി സര്‍ക്കാരിന് 50 കോടിയുടെ നഷ്ടമുണ്ടായി.
വില്പനനികുതിയില്‍ അഞ്ചുശതമാനം സര്‍ച്ചാര്‍ജ്ജ് ഏര്‍പ്പെടുത്തി. ഇതുവഴി 230 കോടി രൂപ സമാഹരിക്കും. റേഷന്‍ ഷാപ്പുകള്‍ വഴി നല്കിയിരുന്ന അരിയ്ക്ക് നല്കിയിരുന്ന സബ്സിഡിയില്‍ 300 കോടിയുടെ കുറവ്വരുത്തി.












Click it and Unblock the Notifications