കുഞ്ഞിന്റെ ജഡം ചപ്പുചവറിട്ട് കത്തിച്ചു
കൊച്ചി: കുഞ്ഞിന്റെ ജഡം ചപ്പുചവറിട്ട് കത്തിച്ച സംഭവം വിവാദമാകുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് നാട്ടുകാരെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
രണ്ടു ദിവസം മുമ്പാണ് ഈ ക്രൂരത നടന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ട് ആണ് മാര്‍ച്ച് 27 ബുധനാഴ്ച ഈ സംഭവത്തിനെതിരെ രംഗത്ത് വന്നത്. ഇതിനുത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ആശുപത്രിയിലെ ജീവനക്കാര്‍ പരിസരത്ത് കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് ഇക്കാര്യം വിവാദമായത്. ഇതിനു മുമ്പും ഇവിടെ ഇത്തരം സംഭവങ്ങള്‍ നടന്നിരുന്നതായി പറയുന്നു.












Click it and Unblock the Notifications