Get Updates
Get notified of breaking news, exclusive insights, and must-see stories!

ലയനത്തില്‍ നിന്നും പിന്നോട്ടില്ല : സിപിഐ

തിരുവനന്തപുരം : കമ്മ്യൂണിസ്റ് ഐക്യമെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സിപിഐ. കോണ്‍ഗ്രസിനും ബിജെപിയ്ക്കുമെതിരെ ഫലപ്രദമായ ചെറുത്തുനില്‍പ് സംഘടിപ്പിക്കണമെങ്കില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ഒന്നാകണമെന്ന് പാര്‍ട്ടി ആഹ്വാനം ചെയ്തു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദാന്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലാണ് കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ ഐക്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചത്. പ്രമേയത്തിന്‍മേല്‍ രണ്ടു ദിവസം ചര്‍ച്ച നടക്കും.

സിപിഐ നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ഷമീം ഫെയ്സി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ബിജെപിയെ അധികാരത്തില്‍ നിന്നും ഇറക്കുക എന്നതിന് കോണ്‍ഗ്രസിനെ അധികാരമേല്‍പ്പിക്കുക എന്ന് പാര്‍ട്ടി അര്‍ത്ഥമാക്കുന്നില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.

പഞ്ചാബിലും മണിപ്പൂരിലും കോണ്‍ഗ്രസുമായി പാര്‍ട്ടി ഉണ്ടാക്കിയ ധാരണകള്‍ തന്ത്രപരമാണ്. അതാതു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്താണ് പാര്‍ട്ടി അത്തരം ബന്ധത്തിന് തയ്യാറായത്.

എന്‍ഡിഎ സര്‍ക്കാരിന്റെ ആഭ്യന്തര, വിദേശ, സാമ്പത്തിക നയങ്ങളെ പാര്‍ട്ടി നിശിതമായി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികള്‍ സഖ്യത്തില്‍ തുടരുന്ന കാര്യം പുനരാലോചിക്കണമെന്ന് ഷമീം ഫെയ്സി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+