Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാപ്പുകള്‍ വീണ്ടും കരാറുകാര്‍ക്ക്

തിരുവനന്തപുരം : കളളുഷാപ്പുകള്‍ നടത്താനുളള അനുവാദം വീണ്ടും സ്വകാര്യ കരാറുകാര്‍ക്ക് നല്‍കാന്‍ പുതിയ മദ്യനയത്തില്‍ വ്യവസ്ഥ. പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കില്ല. കളളു സഹകരണ സംഘങ്ങള്‍ പിരിച്ചു വിടും.

കളളുഷാപ്പുകളുടെ എണ്ണം കുറയ്ക്കാനും ഷാപ്പുകളില്‍ നിന്നുളള വരുമാനം 24 കോടിയായി നിജപ്പെടുത്താനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നു. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ ലേഖകരെ അറിയിച്ചതാണ് ഈ വിവരം.

സംസ്ഥാനത്തെ കളളുഷാപ്പുകളുടെ എണ്ണം 5,972 ല്‍ നിന്നും 4,000 ആക്കി കുറയ്ക്കും. ബാക്കിയുളളവ പൂട്ടും. ത്രീ സ്റാര്‍ പദവിയ്ക്കു മുകളിലുളള ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കുകയുളളൂ. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വന്നതിനു ശേഷം നിലവിലുളള ബാറുകളെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ആന്റണി അറിയിച്ചു.

ഒരാളിന് ഒരു ഷാപ്പ് എന്ന ക്രമത്തിലാണ് ലൈസന്‍സ് അനുവദിക്കുന്നത്. വിഷമദ്യക്കേസുകളില്‍ പ്രതികളായവര്‍ക്ക് ലൈസന്‍സ് നല്‍കില്ല.

നീര ഉല്‍പന്നങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തും. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം സര്‍ക്കാര്‍ ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+