ഗുജറാത്ത്: പൊലീസ് വെടിവെപ്പ് നടത്തി
അഹമ്മദാബാദ്: ഗുജറാത്തില്‍ അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരെ മാര്‍ച്ച് 27 ബുധനാഴ്ച രാത്രി പൊലീസ് വെടിവെപ്പ് നടത്തി.
ഷാര്‍കെജില്‍ ചില കടകള്‍ക്ക് തീവെച്ച ജനക്കൂട്ടത്തിന് നേരെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. ഇവിടെ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ജമാല്‍പുര്‍ മേഖലയില്‍ ഒരു ഓടയില്‍ നിന്നും ഏഴ് കഷ്ണങ്ങളായി വെട്ടിനുറുക്കിയ ഒരു മൃതദേഹം കണ്ടെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഗുജറാത്തിലെ പല ഭാഗങ്ങളിലും അനിശ്ചിതകാല കര്‍ഫ്യൂ തുടരുകയാണ്.












Click it and Unblock the Notifications