കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്ല്യയുടെ വിജയം; ബിജെപിയില്‍ നടപടി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: മദ്യരാജാവ് വിജയ് മല്ല്യ രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ചില ബിജെപി അംഗങ്ങള്‍ കൂറുമാറി വോട്ടുചെയ്തതുമൂലമാണെന്ന് ബിജെപിസംസ്ഥാനനേതൃത്വം. വിജയ് മല്ല്യയ്ക്ക് വോട്ടുചെയ്തതായി സംശയിക്കുന്ന ആറ് ബിജെപി എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

രാജ്യസഭയിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി ഡി.കെ. താരാദേവി സിദ്ധാര്‍ത്ഥിന് 34 വോട്ടുകളേ ലഭിച്ചിരുന്നുള്ളൂ. 40 ബിജെപിഎംഎല്‍എമാരില്‍ ആറ് പേര്‍ കാലുമാറി വോട്ടുചെയ്തുവെന്ന നിഗമനത്തില്‍ പാര്‍ട്ടി എത്തിയത് അങ്ങിനെയാണ്. വിജയ്മല്ല്യയില്‍ നിന്ന് പണം വാങ്ങിയാണ് ഈ ആറ് ബിജെപി എംഎല്‍എമാര്‍ കൂറുമാറി വോട്ടുചെയ്തതെന്നതാണ് ബിജെപി സംസ്ഥാനനേതൃത്വത്തിന്റെ ആരോപണം.

എന്നാല്‍ തങ്ങള്‍ വിജയ്മല്ല്യയ്ക്ക് വോട്ടുചെയ്തിട്ടില്ലെന്നും അദ്ദേഹത്തില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയിലെ ഇപ്പോഴത്തെ ദൗര്‍ഭാഗ്യകരമായ അവസ്ഥയ്ക്ക് കാരണക്കാര്‍ കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും ആനന്ദ്കുമാറും ആണെന്നും അവര്‍ ആരോപിച്ചു.

എ.കൃഷ്ണപ്പ, കെ.എച്ച്. ഹനുമെഗൗഡ, സി.ഗുരുസ്വാമി, വി.പാപണ്ണ, ബാസവരാജു, ഗുണ്ടപ്പ വക്കില്‍ എന്നിവരാണ് പുറത്താക്കപ്പെട്ട എംഎല്‍എമാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X