പാസ്പോര്‍ട്ട് അപേക്ഷാഫീസ് കൂട്ടി
ദില്ലി: പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുള്ള ഫീസ് കുത്തനെ കൂട്ടി. അപേക്ഷ ഫീസ് 300 രൂപയില്‍ നിന്ന് 1000 രൂപയാക്കി ഉയര്‍ത്തിയതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിച്ചു.
ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. 60 പേജുകള്‍ ഉള്ള ജംബോ പാസ്പോര്‍ട്ടിന്റെ അപേക്ഷാഫീസ് 800 രൂപയില്‍ നിന്ന് 1500 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. പാസ്പോര്‍ട്ട് നല്കുന്നതിനുള്ള ചെലവ് വര്‍ധിച്ചതിലാണ് അപേക്ഷാഫീസില്‍ വര്‍ധനവരുത്തിയതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ പാസ്പോര്‍ട്ടിന്റെ ചുമതലയുള്ള സെക്രട്ടറി ജെ.സി. ശര്‍മ്മ പറഞ്ഞു.
പാസ്പോര്‍ട്ട് ഓഫീസുകളുടെ ആധുനികവല്ക്കരണത്തിനും കമ്പ്യൂട്ടര്‍വല്ക്കരണത്തിനും ഈ തുക ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications