ഗുജറാത്തില്‍ പോകരുതെന്ന് അമേരിക്ക
വാഷിംഗ്ടണ്‍ : ഗുജറാത്തിലേയ്ക്ക് പോകരുതെന്ന് അമേരിക്കാരോട് യുഎസ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തു നില നില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ ഉപദേശം.
സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രണാതീതമാണെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. അയോദ്ധ്യയിലെയും പരിസരത്തെയും സ്ഥിതിയും സ്ഫോടനാത്മകമാണെന്ന് അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ഗുജറാത്തിലേയ്ക്കുളള അത്യാവശ്യമല്ലാത്ത എല്ലാ യാത്രയും യുഎസ് ഉദ്യോഗസ്ഥര്‍ ഒഴിവാക്കി.












Click it and Unblock the Notifications