കോവളം അശോക ഹോട്ടല്‍ ലേലത്തിന്
തിരുവനന്തപുരം : കോവളത്തെ അശോകാ ഹോട്ടല്‍ ലേലത്തില്‍ വില്‍ക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാണ് വില്‍പന. സര്‍ക്കാര്‍ വക ഹോട്ടലുകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് ഹോട്ടല്‍ വില്‍ക്കുന്നത്. .
സര്‍ക്കാര്‍ ഹോട്ടലുകള്‍ കൈമാറുന്നതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടാം ഘട്ട നടപടികള്‍ പ്രഖ്യാപിച്ചതോടെയാണ് അശോകാ ഹോട്ടലിന്റെ വില്‍പന ഉറപ്പായത്. ദില്ലിയില്‍ ഹോട്ടല്‍ വില്‍പന മൂന്നാം ഘട്ടത്തിലെത്തി.
കേരളത്തിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ അശോക ഇന്ത്യാ ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്റെ (ഐ.ടി.ഡി.സി.) പ്രമുഖ സ്ഥാപനങ്ങളില്‍ ഒന്നാണ്. ഇതോടൊപ്പം കൊല്‍ക്കൊത്തയിലെ എയര്‍പോര്‍ട്ട് അശോക, ഖജുരാഹോ അശോക, ഔറംഗാബാദ് അശോക, ജയ്പൂര്‍ അശോക, പട്ന അശോക, കലിംഗ അശോക, ഭുവനേശ്വര്‍ അശോക എന്നീ ഹോട്ടലുകളും സ്വകാര്യ മേഖലയ്ക്ക് കൈമാറും.












Click it and Unblock the Notifications