കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലി: കൈവെട്ടിയ കേസ് ഇഴയുന്നു

  • By Super
Google Oneindia Malayalam News

കോട്ടയം : സൂര്യനെല്ലിക്കേസിലെ പ്രതി ജേക്കബ് സ്റീഫനെ വീടുകയറി വെട്ടിയ പ്രതികളെ തിരിച്ചറിയാനാകാതെ പൊലീസ് കുഴയുന്നു. അയ്യങ്കാളിപ്പടയുടെ പ്രവര്‍ത്തകരാണ് കൃത്യത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞെങ്കിലും പ്രതികളെക്കുറിച്ചുളള ഒരു വിവരവും ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്റീഫനെ വെട്ടിയെന്നു പറയപ്പെടുന്നയാളിന്റെ അവ്യക്തമായ കമ്പ്യൂട്ടര്‍ ചിത്രം മാത്രമാണ് അന്വേഷകരുടെ കൈയില്‍ ആകെയുളള തുമ്പ്.

സംഭവത്തിന്റെ ഉത്തരവാദിത്വം അന്നു തന്നെ അയ്യങ്കാളിപ്പട ഏറ്റെടുത്തിരുന്നു. പെണ്‍വാണിഭക്കേസിലെ പ്രതിയ്ക്ക് രാഷ്ട്രീയ അംഗീകാരം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പ്രതിയുടെ കൈ വെട്ടിയതെന്നാണ് പ്രസ്താവനയില്‍ പറഞ്ഞത്. ജേക്കബ് സ്റീഫന്‍ അടുത്തയിടെ കോട്ടയം കാര്‍ഷിക വികസന ബാങ്കിന്റെ പ്രസിഡന്റായി അവരോധിക്കപ്പെട്ടിരുന്നു.

കൃത്യം ചെയ്തയാളെന്നു വെളിപ്പെടുത്തിയ ഒരാളുമായുളള അഭിമുഖം ഏഷ്യാനെറ്റ് അതിനടുത്ത ദിവസം സംപ്രേക്ഷണം ചെയ്തിരുന്നു. അഭിമുഖം കണ്ട ജേക്കബ് സ്റീഫന്‍ പ്രതിയെ തിരിച്ചറിഞ്ഞു. ടിവിയില്‍ നിന്നും പകര്‍ത്തിയെടുത്ത ചിത്രം കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഫൊട്ടോയാക്കി പൊലീസ് മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരണത്തിനു നല്‍കി. എന്നാല്‍ ഇത് തീരെ അവ്യക്തമായ ചിത്രമാണ്.

വെട്ടാന്‍ വന്നവരില്‍ ഫൊട്ടോയിലുളളയാളുമായാണ് താന്‍ സംസാരിച്ചതെന്ന് ജേക്കബ് സ്റീഫന്‍ പറയുന്നു. സൗമ്യമായാണത്രേ സംഭാഷണം മുന്നോട്ടു നീങ്ങിയത്. അകത്തു കയറി ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഫൊട്ടോയില്‍ ഉളളയാളിന്റെ പുറകില്‍ നിന്ന ആളാണ് വെട്ടിയതെന്ന് സ്റീഫന്‍ പറഞ്ഞു. ജോലിക്കാര്യം സംസാരിക്കാനെന്നു പറഞ്ഞാണ് പ്രതികള്‍ വീട്ടിലെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X