Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനി രാജിവയ്ക്കണം: സിപിഐ

തിരുവനന്തപുരം : ഗുജറാത്തില്‍ പടരുന്ന അക്രമങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അദ്വാനി രാജി വയ്ക്കണമെന്ന് സിപിഐ. ഗുജറാത്തിലെ നരേന്ദ്രമോഡി സര്‍ക്കാരിനെ പിരിച്ചു വിടണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

പാര്‍ട്ടിയുടെ 18-ാം കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഗോദ്രാ സംഭവം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ഗുജറാത്തില്‍ ലഹള പടരുന്നതിലും കൊലപാതകങ്ങള്‍ കൂടിവരുന്നതിലും പാര്‍ട്ടി ഉത്കണ്ഠ രേഖപ്പെടുത്തി.

പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം സിപിഐ ദേശീയ കൗണ്‍സില്‍ സെക്രട്ടറി ഷമീം ഫെയ്സി പ്രസിദ്ധീകരണത്തിനു നല്‍കി.

ഗുജറാത്തിലെ അക്രമികളെ നിലയ്ക്കു നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനാലും ഒറീസാ നിയമസഭയ്ക്കു നേരെ നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുത്ത് അദ്വാനി ആഭ്യന്തര മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. സംഭവം നടന്ന് 72 മണിക്കൂറിനകം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്ന അദ്വാനിയുടെ പ്രസ്താവന സംഘപരിവാറിന്റെ അക്രമം മൂടി വയ്ക്കാനായിരുന്നെന്ന് പ്രമേയം കുറ്റപ്പെടുത്തി.

സാധാരണ ഗതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിടാന്‍ സിപിഐ ആവശ്യപ്പെടാത്തതാണ്. എന്നാല്‍ ഗുജറാത്തില്‍ നിലനില്‍ക്കുന്ന സാഹചര്യമാണ് അത്തരം ഒരാവശ്യം ഉന്നയിക്കാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കിയതെന്ന് പ്രമേയത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+