ഗോശ്രീ പാലം സമയത്തിന് തീര്‍ക്കും
കൊച്ചി: ഗോശ്രീ പാലങ്ങളുടെ നിര്‍മ്മാണം സമയത്തിന് തീര്‍ക്കുമെന്ന് കൊച്ചിന്‍ പോര്‍ട് ട്രസ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ എ. ജനാര്‍ദന റാവു പറഞ്ഞു. മാര്‍ച്ച് 28 വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പാലങ്ങളിലൂടെ വാഹനങ്ങള്‍ക്കും മറ്റും പോകാനുള്ള നിരത്തിന്റെ നിര്‍മ്മാണജോലികള്‍ ഉടനെ ആരംഭിക്കും. ഇതിനായി മുംബൈയില്‍ ഉണ്ടാക്കിയ സ്റീല്‍ ഷട്ടറുകള്‍ എത്തി. സഹ്യാദ്രി എന്ന വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന ക്രെയിന്‍ സംവിധാനവും എത്തി.
ബാര്‍ജിന്റെ വരവ് താമസിച്ചതുമൂലം പാലം പണികള്‍ സമയത്ത് തീരില്ലെന്ന് ആശങ്കയുണ്ടായിരുന്നു. ഒക്ടോബറിലാണ് ഗോശ്രീപാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകേണ്ടത്.












Click it and Unblock the Notifications