കെഎസ്ഫിഡിസി ഫിലിം ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കും
തിരുവനന്തപുരം: കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഫിലിം ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. വി. ഗംഗാധരന്‍ അറിയിച്ചു.
ചിത്രാഞ്ജലിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഒരു ഫിലിം എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക് തുടങ്ങും. മാര്‍ച്ച് 28 വ്യാഴാഴ്ച കേസരി സ്മാരക ട്രസ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗംഗാധരന്‍.
കേരളത്തില്‍ തിയേറ്ററുകള്‍ നഷ്ടമാവുന്ന സാഹചര്യത്തില്‍ തിയേറ്ററിനോടൊപ്പം കടകളും മറ്റുമുള്‍പ്പെടുന്ന മള്‍ട്ടിപ്ലെക്സുകള്‍ സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ മുന്‍കൈയെടുക്കും.
വായ്പ നല്‍കുന്നമ്പോള്‍ ചെലവ് കുറഞ്ഞ സിനിമകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.












Click it and Unblock the Notifications