Get Updates
Get notified of breaking news, exclusive insights, and must-see stories!

പെസഹാ ആചരിച്ചു

കോട്ടയം : ക്രിസ്തീയ സമൂഹം ഭക്ത്യാദര പൂര്‍വം പെസഹ ആചരിച്ചു. യേശുക്രിസ്തു ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതന്റെ ഓര്‍മ്മ ദിവസമാണ് പെസഹാ വ്യാഴം.

പെസഹാ വ്യാഴത്തിലെ പ്രധാന ചടങ്ങായ കാല്‍കഴുകല്‍ ചടങ്ങ് ഇടവക വൈദികരുടെ നേതൃത്വത്തില്‍ നടന്നു. നഗരത്തിലെ പളളികളില്‍ പെസഹാ ചടങ്ങുകള്‍ക്ക് ബിഷപ്പുമാര്‍ നേതൃത്വം നല്‍കി.

മലങ്കരസഭയുടെ പെസഹാ ചടങ്ങുകള്‍ വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങി വൈകുന്നേരം അവസാനിച്ചു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന ദു:ഖവെള്ളി മാര്‍ച്ച് 29 വെള്ളിയാഴ്ച ആചരിക്കും. ക്രിസ്തുവിന്റെ കുരിശും പേറിയുള്ള യാത്രയെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച പല പള്ളികളിലും കുരിശിന്റെ വഴി നടക്കും. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെ ആഹ്ലാദം നിറഞ്ഞ ഈസ്റര്‍ മാര്‍ച്ച് 31 ഞായറാഴ്ച ആഘോഷിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+