മൂന്നാം മുന്നണി പ്രസക്തം: വി.പി.സിംഗ്
തിരുവനന്തപുരം: കോണ്‍ഗ്രസിനും ബിജെപിയ്ക്കുമെതിരെ ഒരു മൂന്നാം മുന്നണിയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി വി. പി. സിംഗ് അഭിപ്രായപ്പെട്ടു.ബിജെപിയിലും കോണ്‍ഗ്രസിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. ബിജെപിയുടെ തകര്‍ച്ച ആസന്നമായി കഴിഞ്ഞു.
വര്‍ഗീയ പാര്‍ട്ടികള്‍ക്കെതിരെ രാജ്യത്തെ നിശബ്ദമായ ഭൂരിപക്ഷം മുന്നോട്ടുവരേണ്ട സമയമായിക്കഴിഞ്ഞുവെന്ന് സിംഗ് പറഞ്ഞു. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുനടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയ സിംഗ് മാര്‍ച്ച് 28 വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചുചേര്‍ത്ത് പോട്ടോ ബില്‍ പാസാക്കിയ നടപടി ശരിയായില്ല. സിപിഐയും സിപിഎമ്മും പല കാര്യങ്ങളിലും സമാനമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി സിഗ് പറഞ്ഞു.












Click it and Unblock the Notifications