പാക് പള്ളി ആക്രമണം: 30 പേര്‍ അറസ്റില്‍
ഇസ്ലാമബാദ്: പാകിസ്ഥാനിലെ ക്രിസ്തീയ പള്ളി ആക്രമിച്ച സംഭത്തില്‍ 30 തീവ്രവാദികളെ അറസ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതെന്ന് മാര്‍ച്ച് 28 വ്യാഴാഴ്ച പാക് പൊലീസ് പറഞ്ഞു.
പാകിസ്ഥാനിലെ പ്രൊട്ടസ്റന്റ് വിഭാഗക്കാരുടെ പള്ളിയ്ക്ക് നേരെ മാര്‍ച്ച് 17ന് നടന്ന ആക്രമണത്തില്‍ രണ്ട് അമേരിക്കക്കാരുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. പഞ്ചാബിലെ ഫൈസലാബാദില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.
അറസ്റ് ചെയ്തവരില്‍ നാലു താലിബാന്‍കാരും ഉള്ളതായി പറയപ്പെടുന്നു. ഒളികേന്ദ്രങ്ങളില്‍ റെയ്ഡിനൊരുങ്ങിയ പൊലീസുകാര്‍ക്കെതിരെ തീവ്രവാദികളുടെ ഭാഗത്തുനിന്നും കനത്തവെടിവെപ്പുണ്ടായി. വെടിവെപ്പില്‍ തീവ്രവാദികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.












Click it and Unblock the Notifications