കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കുവൈറ്റിനെ ആക്രമിക്കില്ലെന്ന് ഇറാഖ്

  • By Staff
Google Oneindia Malayalam News

ബെയ്റൂട്ട് : ഇനിയൊരിക്കലും കുവൈറ്റിനെ ആക്രമിക്കുകയില്ലെന്ന് ഇറാഖ്. ബെയ്റൂട്ടില്‍ നടക്കുന്ന അറബ് ഉച്ചകോടിയിലാണ് ഇറാഖ് ഈ പ്രഖ്യാപനം നടത്തിയത്. തീരുമാനം ഇറാഖ് എഴുതി നല്‍കുകയായിരുന്നു. കുവൈറ്റിന്റെ സ്വാതന്ത്യ്രവും പരമാധികാരവും അംഗീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും ഇറാഖ് വിദേശകാര്യ മന്ത്രി നാജി സബ്രി പറഞ്ഞു.

1990ല്‍ നടന്ന സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കുകയില്ലെന്ന് ഇറാഖ് വ്യക്തമാക്കുന്നു. ഇതാദ്യമായാണ് ഗള്‍ഫ് യുദ്ധത്തിലേയ്ക്കു നയിച്ച കുവൈറ്റ് അധിനിവേശത്തെക്കുറിച്ച് ഇറാഖ് ഇത്തരത്തില്‍ പരസ്യപ്രഖ്യാപനം നടത്തുന്നത്.

1990 ആഗസ്റില്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ നടത്തിയ കുവൈറ്റ് അധിനിവേശമാണ് ഇറാഖും അമേരിക്കന്‍ സഖ്യകക്ഷികളുമായുളള യുദ്ധത്തില്‍ കലാശിച്ചത്. യുദ്ധത്തില്‍ ഇറാഖ് ദയനീയമായി പരാജയപ്പെടുകയും പതിനായിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു.

ഇരു വിഭാഗങ്ങളും പരസ്പര ബഹുമാനവും സഹകരണവും വളര്‍ത്തണമെന്ന് ഉച്ചകോടി അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഉച്ചകോടി അംഗീകരിച്ച പ്രമേയം സന്തുലിതമാണെന്നും ഇറാഖ് വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X