Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒസാമയുടെ കത്ത് കിട്ടി: അറബിക് പത്രം

ദുബായി: മധ്യപൗരസ്ത്യ ദേശത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളെ അപലപിക്കുന്ന ഒസാമ ബിന്‍ ലാദന്റെ ഒരു ഇ-മെയില്‍ സന്ദേശം തങ്ങള്‍ക്കു ലഭിച്ചതായി ലണ്ടന്‍ കേന്ദ്രമായുള്ള അറബിക് ദിനപത്രം അല്‍ കുദ്സ് അല്‍ അറബി റിപ്പോര്‍ട്ട് ചെയ്തു.

ഇ-മെയില്‍ വിലാസം പത്രം വെളിപ്പെടുത്തിയിട്ടില്ല. ഇ-മെയില്‍ സന്ദേശം ആധികാരികമാണോയെന്ന് പരിശോധിക്കുന്നതിന് എന്താണ് ചെയ്തതെന്നതിനെ കുറിച്ചും പത്രം ഒന്നും പറയുന്നില്ല.

1967ല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടുകൊടുക്കുകയാണെങ്കില്‍ ഇസ്രയേലുമായി സാധാരണ നിലയിലുള്ള ബന്ധം സ്ഥാപിക്കാമെന്ന സൗദി രാജകുമാരന്‍ അബ്ദുള്ളയുടെ പ്രസ്താവനയെ അപലപിക്കുന്നതാണ് ഇ-മെയില്‍ സന്ദേശം.

സപ്തംബര്‍ 11ന് നടന്ന അക്രമങ്ങള്‍ക്കു മുമ്പ് ഒസാമയുമായി അല്‍ കുദ്സ് അല്‍ അറബിയുടെ പത്രാധിപര്‍ അഫ്ഗാനിസ്ഥാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+