കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ നിറമില്ലാത്ത ഹോളി

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: ഏതു സമയത്തും അക്രമം പൊട്ടിപ്പുറപ്പെടാമെന്ന ഭീതി മൂലം ഗുജറാത്തില്‍ ഹോളിദിനത്തില്‍ അധികമാരും വീടുകളില്‍ നിന്നും പുറത്തിറങ്ങിയില്ല. അതുകൊണ്ട് തന്നെ ഹോളി ആഘോഷത്തിന്റെ നിറങ്ങളോ ആഹ്ലാദാരവങ്ങളോ ഇല്ലാതെ ഗുജറാത്തില്‍ നിരത്തുകളും പൊതുസ്ഥലങ്ങളും ചത്തുകിടന്നു.

അഹമ്മദാബാദിലെ 30 പൊലീസ്സ്റേഷന്‍ പരിധികളില്‍ 16എണ്ണവും കര്‍ഫ്യൂവിന്റെ കരിനിഴലിലാണ്. ഗുജറാത്തില്‍ ഇരുചക്രവാഹനക്കാരെ മുഴുവന്‍ പൊലീസ് വിലക്കിയിരിക്കുകയാണ്. അക്രമം നടത്താനുള്ള എല്ലാ പഴുതുകളും പൊലീസ് അടച്ചിരിക്കുന്നതിനാല്‍ ഹോളിദിനത്തില്‍ ഇതുവരെ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ച്ച് ചെയ്യപ്പെട്ടില്ല.

കര്‍ഫ്യൂ ില്ലാത്ത പ്രദേശങ്ങളിലും ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചു. അക്രമസാധ്യതാപ്രദേശങ്ങളില്‍ ഹോളി ദിനത്തിലും ബിഎസ്എഫും മിന്നല്‍സേനയും അര്‍ധസൈനികവിഭാഗവും പട്രോളിംഗ് തുടര്‍ന്നു.

ഭൂകമ്പം വിതച്ച ദുരന്തം മൂലം കഴിഞ്ഞ വര്‍ഷവും ഗുജറാത്തിന് ഹോളി നഷ്ടപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X