കതിനപൊട്ടി അപകടം: 2 പേര്‍ മരിച്ചു
കൊച്ചി: ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് കതിന ഒരുക്കുന്നതിനിടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്നവരില്‍ രണ്ടു പേര്‍ മരിച്ചു. മാര്‍ച്ച് 29 വെള്ളിയാഴ്ചയാണ് രണ്ടു പേരും മരിച്ചത്.
തൃപ്പൂണിത്തുറ പുതിയകാവ് വലിയതറ ശ്രീദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് കതിനയില്‍ മരുന്ന് നിറയ്ക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തില്‍ ഗുരുതരാമായ പൊള്ളലേറ്റ് നാലുപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ രണ്ടു പേര്‍ മരിച്ചു. മറ്റ് രണ്ടുപേരുടെയും നില ഗുരുതരമാണ്.












Click it and Unblock the Notifications