പീഡാനുഭവ ഓര്‍മ്മയുമായി ദു:ഖവെള്ളി
തിരുവനന്തപുരം: ക്രിസ്തുദേവന്‍ കുരിശും ചുമന്ന് കാല്‍വരിയിലേക്ക് നടത്തിയ യാത്രയെ അനുസ്മരിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ദു:ഖവെള്ളി ആചരിച്ചു. ക്രിസ്തുവിന്റെ പീഡാനുഭവയാത്രയുടെ ഓര്‍മ്മയുണര്‍ത്താന്‍ കേരളത്തിലെങ്ങും വിശ്വാസികള്‍ കുരിശിന്റെ വഴി എന്ന ചടങ്ങില്‍ പങ്കുകൊണ്ടു.
തിരുവനന്തപുരത്ത് വിവിധ കതോലിക്കാസഭാംഗങ്ങളുടെ നേതൃത്വത്തില്‍ സംയുക്തമായാണ് കുരിശിന്റെ വഴി ആചരിച്ചത്. കുരിശിന്റെ വഴി തുടങ്ങും മുമ്പ് സെന്റ് തോമസ് പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ബസേലിയോസ് വിശ്വാസികള്‍ക്ക് സന്ദേശം നല്കി. ആയിരങ്ങള്‍ പങ്കെടുത്ത പാളയം ചുറ്റിയുള്ള കുരിശിന്റെ വഴിയ്ക്ക് അതിരൂപതാബിഷപ്പ് സൂസപാക്യം നേതൃത്വം നല്കി.
തൃശൂരില്‍ കുരിശിന്റെ വഴിയ്ക്കു പുറമെ രക്തദാനവും നടന്നു. ചടങ്ങില്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയും ഫ്രാന്‍സിസ് ആലപ്പാടും നേതൃത്വം നല്കി.
കോഴിക്കോട് രൂപതയുടെ കീഴില്‍ താമരശ്ശേരി ചുരത്തിലൂടെ കുരിശിന്റെ വഴി നടന്നു. ചുരത്തിലൂടെ നടത്തുന്ന ഈ യാത്രയില്‍ പങ്കെടുത്താല്‍ രോഗശാന്തിയും മനശ്ശാന്തിയും ഉണ്ടാകുമെന്ന് വിശ്വാസമുണ്ട്.
മലയാറ്റൂര്‍ പള്ളിയില്‍ ദു:ഖവെള്ളിദിനത്തില്‍ പതിനായിരങ്ങള്‍ മലകയറി. ദു:ഖവെള്ളിയുടെ തലേനാള്‍ രാത്രി ആലപ്പുഴയിലെ പൂങ്കാവ് പള്ളിയില്‍ നടന്ന രൂപക്കാഴ്ചയില്‍ ജാതി-മത വ്യത്യാസമില്ലാതെ ആയിരങ്ങള്‍ പങ്കെടുത്തു. ദീപക്കാഴ്ച മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications