ഗുരുവായൂരില്‍ പുതിയ ശീവേലിപ്പുര
ഗുരുവായൂര്‍ : ഗുരുവായൂര്‍ അമ്പലത്തിലെ പുതിയ ശീവേലിപ്പുരയുടെ കുംഭാഭിഷേകം കഴിഞ്ഞു. ഇന്ത്യയിലെ പമുഖ വ്യവസായികളായ റിലയന്‍സാണ് മൂന്നു താഴികക്കുടങ്ങള്‍ പുതുക്കിപ്പണിതത്.
ഒന്നരക്കോടി രൂപ ചെലവാക്കിയാണ് സ്വര്‍ണം പൂശി താഴികക്കുടങ്ങള്‍ പുതുക്കിയത്. കുംഭാഭിഷേക ചടങ്ങിന് തന്ത്രി ചേന്നാസ് രാമന്‍ നമ്പൂതിരി നേതൃത്വം നല്‍കി.
ഏപ്രില്‍ 17നാണ് ശീവേലിപ്പുര ഭഗവാന് സമര്‍പ്പിക്കുന്നത്. ഈ ചടങ്ങില്‍ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications