ജാതിരാഷ്ട്രീയത്തെ തോല്പിക്കണം: സിംഗ്
തിരുവനന്തപുരം: എല്ലാ രാഷ്ടീയപാര്‍ട്ടികളും ജാതിരാഷ്ട്രീയത്തെ തോല്പിക്കാന്‍ മുന്നോട്ടുവരണമെന്ന് വി.പി.സിംഗ്. മാര്‍ച്ച് 29 വെള്ളിയാഴ്ച സിപിഐയുടെ 18ാം പാര്‍ട്ടികോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന പ്രതിനിധിസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.പി. സിംഗ്.
ഇപ്പോള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ജാതിയുടെ പേരില്‍ വോട്ടുനേടാന്‍ തുടങ്ങിയിരിക്കുകയാണെന്നും ജനങ്ങള്‍ ജാതിനോക്കി വോട്ടുചെയ്യാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് മൂലം കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ ജാതിരാഷ്ട്രീയത്തെ എതിര്‍ക്കണമെന്നും പകരം സാമ്പത്തികപ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ടീയം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം വര്‍ീയ ശക്തികളുടെ പ്രചാരണത്തെ എതിര്‍ത്തുതോല്പിക്കുകയും വേണം. കര്‍ഷകരുടെയും തൊഴിലാളികളുടെയും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പിന്തള്ളപ്പെടുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ വെല്ലുവിളി ഏറ്റെടുക്കണം. വര്‍ീയതയ്ക്കും സാമ്പത്തികനയങ്ങള്‍ക്കുമെതിരെ ബഹുജനസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും വേണം. - വി.പി.സിംഗ് പറഞ്ഞു.
ഇപ്പോള്‍ ഹിന്ദുത്വ ശക്തികളില്‍ നിന്നാണ് രാജ്യം പ്രധാനവെല്ലുവിളികള്‍ നേരിടുന്നത്. മേതതര ശക്തികളെ ഒന്നിക്കാനും മൂന്നാം മുന്നണി കെട്ടിപ്പൊക്കാനും ഇടതുപക്ഷപാര്‍ട്ടികള്‍ മുഖ്യപങ്കുവഹിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുജറാത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടാതിനേക്കാള്‍ പ്രധാനപ്രശ്നം ജനങ്ങളുടെ മനസ്സുകള്‍ വിഭജിക്കപ്പെട്ടതാണ്. ഹിന്ദുരാഷ്ട്രവാദത്തില്‍ നിന്നും ഇന്ത്യന്‍ ദേശീയത ഭീഷണി നേരിടുകയാണെന്നും ഗുജറാത്തിലും അയോധ്യയിലും നടന്നത് അതാണെന്നും വി.പി. സിംഗ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications