കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരാഫത്ത് തീയ്ക്കു നടുവില്‍

  • By Staff
Google Oneindia Malayalam News

വെസ്റ്ബാങ്ക്: ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിന്റെ വസതിയ്ക്ക് തീ പിടിച്ചു. ആളിക്കത്തുന്ന തീയ്ക്കു നടുവില്‍ അരാഫത്തുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെസ്റ്ബാങ്ക് നഗരത്തിലെ റമാലയിലുള്ള അരാഫത്തിന്റെ ഔദ്യോഗിക വസതിയ്ക്ക് നേരെയാണ് മാര്‍ച്ച് 29 വെള്ളിയാഴ്ചയാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്.

അരാഫത്തിനെ ശത്രുവെന്ന് പരസ്യപ്രഖ്യാപനം നടത്തിയതിന് ശേഷമായിരുന്നു ഇസ്രയേലിന്റെ ഈ മിന്നലാക്രമണം. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ പലസ്തീനു നേരെ ഇസ്രയേല്‍ സേന നടത്തിയ ഏറ്റവും രൂക്ഷമായ ആക്രമണമായിരുന്നു ഇത്.

അരാഫത്തിന്റെ ഔദ്യോഗികവസതിയ്ക്ക് ചുറ്റുമുള്ള മതില്ക്കെട്ടില്‍ ബുള്‍ഡോസര്‍ ഇടിച്ച് ദ്വാരംവീഴ്ത്തിയതിന് ശേഷമായിരുന്നു ഇസ്രയേല്‍ സേനയുടെ ഷെല്ലാക്രമണം. അരാഫത്തിന്റെ വസതിയുടെ ഭിത്തികള്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്നു. വീടിന് തീപിടിക്കുകയും ചെയ്തു. അന്നേരം അരാഫത്ത് വീട്ടിനുള്ളിലുണ്ടായിരുന്നു. എന്താണ് അരാഫത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് വ്യക്തമല്ല.

ഇതോടെ മധ്യേഷ്യയില്‍ സമാധാനം പുലരാനുള്ള സാധ്യത ഇല്ലാതായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X