Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനില്‍ അല്‍ ക്വെയ്ദ വേട്ട;രണ്ടു മരണം

ഇസ്ലമാബാദ് : യുഎസ് കമാന്‍ഡോകളും പാക് സൈനികരും സംയുക്തമായി പാകിസ്താനില്‍ അല്‍ക്വെയ്ദക്കാരെ വേട്ടയാടി. ഇതില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു.ഫെയ്സലാബാദിലെയും ലാഹോറിലെയും ഒളിത്താവളങ്ങളില്‍ നിന്നും അമ്പതോളം പേരെ അറസ്റു ചെയ്തിട്ടുണ്ട്.

നിരോധിക്കപ്പെട്ട ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍, ജെയ്്ഷ്-ഇ-മുഹമ്മദ് എന്നീ സംഘടനകളുടെ പ്രവര്‍ത്തകരും ഇവരില്‍ ഉള്‍പ്പെടുന്നു. ആദ്യമായാണ് അമേരിക്കന്‍ ഭടന്‍മാരും പാക് സൈനികരും സംയുക്തമായി അല്‍ ക്വെയിദയുടെ ഒളിത്താവളങ്ങളില്‍ തെരച്ചില്‍ നടത്തുന്നത്.

ഭീകരത്താവളങ്ങളില്‍ തെരച്ചില്‍ നടത്താന്‍ യുഎസ് കമാന്‍ഡോകള്‍ക്ക് കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ അനുമതി നല്‍കിയത്. ഫെയ്്സലാബാദ്, പഞ്ചാബ് പ്രവിശ്യകളിലാണ് അല്‍ ക്വെയ്ദ ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി സംശയിക്കുന്നത്.

കൊല്ലപ്പെട്ടവര്‍ ഇരുവരും അറബ് വംശജരാണ്. അറസ്റു ചെയ്യപ്പെട്ടവരില്‍ 42പേരും അറബികളാണെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അഞ്ച് അഫ്ഘാനികളാണ് സംഘത്തിലുളളത്. ബാക്കിയുളളവര്‍ പാകിസ്താനികളാണ്.

ഫൈസലാബാദ് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്. ബി. ഐ ആണ് ഒളിത്താവളങ്ങളെക്കുറിച്ച് വിവരം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+