ഗുജറാത്തില്‍ വീണ്ടും അക്രമം
അഹമ്മദാബാദ്: ഹോളി ദിനത്തില്‍ അല്പം ശാന്തമായിരുന്ന ഗുജറാത്ത് വീണ്ടും അക്രമത്തിന്റെ പിടിയിലേക്ക്. ഹോളിദിനമായ മാര്‍ച്ച് 29 വെള്ളിയാഴ്ച രാത്രിയാണ് അങ്ങിങ്ങായി അക്രമങ്ങള്‍ അരങ്ങേറിയത്. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസിന് കണ്ണീര്‍വാതകഷെല്ലുകളോടൊപ്പം വെടിയുണ്ടകളും പ്രയോഗിക്കേണ്ടിവന്നു.
മാഹെസാന ജില്ലയില്‍ കാഡി പട്ടണത്തിലാണ് വെള്ളിയാഴ്ച രാത്രി 5,000 ഓളം വരുന്ന ജനക്കൂട്ടം കല്ലേറിലും തീവെപ്പിലും ഏര്‍പ്പെട്ടത്. ഇവര്‍ പൊലീസിനു നേരെ നടത്തിയ കല്ലേറില്‍ സംസ്ഥാന റിസര്‍വ് പൊലീസിലെ ഒരു പൊലീസുകാരനു പരിക്കേറ്റു. കാഡി പട്ടണത്തിലെ ന്യൂനപക്ഷസമുദായക്കാരുടെ ഏതാനും കടകള്‍ക്ക് ഇവര്‍ തീവച്ചു. ആദ്യം കണ്ണീര്‍വാതകഷെല്ലുകള്‍ പ്രയോഗിച്ചിട്ടും അക്രമികള്‍ പിരിഞ്ഞുപോയില്ല. തുടര്‍ന്ന് പൊലീസ് അഞ്ചു റൗണ്ട് പൊലീസ് വെടിവച്ചു. ഇതിനെ തുടര്‍ന്ന് അക്രമികള്‍ പിരിഞ്ഞുപോയി.
ബറോഡയിലെ പാനിഗേറ്റിലും വെള്ളിയാഴ്ച രാത്രി അക്രമികളെ പിരിച്ചുവിടാന്‍ പൊലീസിന് വെടിവയ്ക്കേണ്ടിവന്നു. ഖേഡ, നാദിയാദ് പട്ടണങ്ങളിലും ആനന്ദ് ജില്ലയിലെ ആദാസ് ഗ്രാമത്തിലും പൊലീസ് അക്രമത്തിലേര്‍പ്പെട്ട ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ വെടിവെപ്പു നടത്തി.












Click it and Unblock the Notifications