ജമ്മുവില്‍ ക്ഷേത്രം ആക്രമിച്ചു; 10 മരണം
ജമ്മു: ജമ്മുവിലെ പ്രശസ്തമായ രഘുനാഥ് ക്ഷേത്രത്തിനു നേരെ മാര്‍ച്ച് 30 വെള്ളിയാഴ്ച രാവിലെ തീവ്രവാദികള്‍ ആക്രമണം നടത്തി. തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തിലും തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും പത്ത് പേര്‍ കൊല്ലപ്പെട്ടു.
മരിച്ചവരില്‍ കൂടുതല്‍ പേരും സുരക്ഷാ ഉദ്യോസ്ഥരാണ്. അതേ സമയം ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെടുകയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
രാവിലെ 10.30 ഓടെയാണ് ആക്രമണം നടന്നത്. നഗരത്തിലെ തിരക്ക് പിടിച്ച റസിഡന്‍സി റോഡിന് സമീപത്താണ് രഘുനാഥ ക്ഷേത്രം. ഗ്രനേഡ് എറിഞ്ഞ ശേഷം നാല് ലഷ്കര്‍-എ-ത്വയിബ പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ കടക്കുകയായിരുന്നു.












Click it and Unblock the Notifications