മൂന്നാം മുന്നണി : പിന്നോട്ടില്ലെന്ന് സിപിഐ
തിരുവനന്തപുരം : ബിജെപിയ്ക്കും കോണ്‍ഗ്രസിനുമെതിരായി ബദലുണ്ടാക്കുക എന്നതു തന്നെയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് സിപിഐ. രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്നാം മുന്നണി അനിവാര്യമാണ്. അതിന് ഇടതുകക്ഷികള്‍ നേതൃത്വം വഹിക്കണമെന്നും പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി എ. ബി. ബര്‍ദാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ബിജെപിയ്ക്കും കോണ്‍ഗ്രസിനുമെതിരെ ബദലുണ്ടാക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ല. ഇതിനായി ദേശീയ തലത്തില്‍ പാര്‍ട്ടി പ്രചരണം സംഘടിപ്പിക്കും. തങ്ങളുടെ ലയനാഹ്വാനം സിപിഎം തളളിക്കളഞ്ഞെങ്കിലും കമ്മ്യൂണിസ്റ് ഐക്യം എന്ന ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കുകയില്ലെന്ന് ബര്‍ദാന്‍ പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതിനിധികളുടെ ഗ്രൂപ്പു തിരിഞ്ഞുളള ചര്‍ച്ച പൂര്‍ത്തിയായി. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ശനിയാഴ്ച രാത്രി നടക്കും.












Click it and Unblock the Notifications