വൈദ്യുതി ചോര്‍ത്തല്‍ തടയാന്‍ നിയമം
തിരുവനനന്തപുരം: വൈദ്യുതി ചോര്‍ത്തുന്നത് തടയാന്‍ വൈദ്യുതി ബോര്‍ഡ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ അറിയിച്ചു. വൈദ്യുതി ചോര്‍ത്തുന്നത് തടയാന്‍ സര്‍ക്കാര്‍ അടുത്തുതന്നെ പ്രത്യേക നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ചോര്‍ത്തുന്നത് തടയുന്നതിലൂടെ 180 കോടി യൂണിറ്റ് വൈദ്യുതി ലാഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 400 കോടി രൂപയാണ് വൈദ്യുതി ചോര്‍ത്തപ്പെടുന്നതിലൂടെ വൈദ്യുതി ബോര്‍ഡിന് നഷ്ടമാവുന്നത്. മാര്‍ച്ച് 30 ശനിയാഴ്ച മന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
100 വൈദ്യുതി സബ്സ്റേഷനുകളില്‍ 100 ദിവസം കൊണ്ട് വൈദ്യുതി ചോര്‍ച്ച തടയാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.
ഈ മാസം നടത്തിയ അന്വേഷണത്തില്‍ 1.33 കോടി രൂപയുടെ വൈദ്യുതി ചോര്‍ത്തപ്പെടുന്നുവെന്നാണ് കണ്ടെത്തിയത്.
എട്ട് ലക്ഷത്തോളം ചത്ത മീറ്ററുകളാണ് ഇപ്പോഴുള്ളത്. ഇവയെല്ലാം മാറ്റി പുതിയ മീറ്ററുകള്‍ സ്ഥാപിക്കും. വൈദ്യുതി ബോര്‍ഡിന്റെ നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ച് കൈമാറുക(ബോട്ട്) പദ്ധതികള്‍ വൈദ്യുതി ഉത്പാദന മേഖലയില്‍ മാത്രമാണെന്നും വിതരണ മേഖയിലല്ലെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications