Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡിപി വിമാനത്താവളമാര്‍ച്ച് നടത്തി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പിഡിപി പ്രവര്‍ത്തകര്‍ കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് മാര്‍ച്ച് 30 ശനിയാഴ്ച മാര്‍ച്ച് നടത്തി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ രാജിയും പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ മോചനവും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലെ പിഡിപി പ്രവര്‍ത്തകര്‍ സംയുക്തമായി തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലേക്കാണ് മാര്‍ച്ച് നടത്തിയത്. ഇവരെ വിമാനത്താവളത്തിലെത്തുന്നതിന് തൊട്ടുമുമ്പ് പൊലീസ് തടഞ്ഞു. അല്പനേരം റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയശേഷം പ്രവര്‍ത്തകര്‍ സമാധാനപരമായി പിരിഞ്ഞുപോയി.

നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ 1000 ലേറെ പിഡിപി പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിമാനത്താവളഗേറ്റിനടുത്തെത്തിയപ്പോള്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+