ലാദന്റെ ഉറ്റ അനുയായി പിടിയില്‍
ഇസ്ലമാബാദ് : ബിന്‍ ലാദന്റെ അടുത്ത അനുയായിയും അല്‍ ക്വെയ്ദയിലെ രണ്ടാമനുമായ അബു സുബൈദിയ പിടിയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു ദിവസമായി പാകിസ്താനില്‍ നടക്കുന്ന യുഎസ് - പാക് സംയുക്ത ഭീകരവേട്ടയിലാണ് ഇയാളെ പിടികൂടിയത്. ആകെ 65 പേരെ അറസ്റു ചെയ്തിട്ടുണ്ട്.
അറസ്റിലായവരില്‍ ഒരാള്‍ക്ക് അബു സുബൈദിയയുടെ ഛായയുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുമെന്നും പാകിസ്താനിലെ ദി ന്യൂസ് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.
പിടിയിലായത് അബു സുബൈദിയ തന്നെയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തറപ്പിച്ചു പറയുന്നു. അല്‍ ക്വെയ്ദയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചിരുന്നത് ഇയാളാണ്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.
അറസ്റിലായ അല്‍ ക്വെയ്ദക്കാര്‍ ഏറെയും വിദേശികളാണ്. കൂടുതലും അറബ് വംശജര്‍. ശേഷിക്കുന്ന ഭീകരര്‍ ഒളിത്താവളങ്ങള്‍ മാറാനുളള സാദ്ധ്യതയുളളതിനാല്‍ റെയ്ഡ് തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്.












Click it and Unblock the Notifications