ഇസ്രയേല്‍ അതിക്രമം നിര്‍ത്തണം: അന്നന്‍
യുനൈറ്റഡ് നേഷന്‍സ്: പാലസ്തീനെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനോട് യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ആവശ്യപ്പെട്ടു.
പാലസ്തീന്‍ അധികൃതരെ നശിപ്പിച്ചുകൊണ്ട് സമാധാനം തിരികെകൊണ്ടുവരാനാവില്ല. ഈ പ്രദേശത്തെ മുഴുവന്‍ യുദ്ധത്തിലേക്ക് കൂടുതല്‍ നയിക്കാനേ ഇതുപകരിക്കൂ.- അന്നന്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ വെടിനിര്‍ത്തല്‍ കരാര്‍വ്യവസ്ഥകള്‍ സ്വീകരിക്കാന്‍ യാസര്‍ അരാഫത്തിനോട് അന്നന്‍ നിര്‍ദേശിച്ചു. അരാഫത്തിനെ തടവിലാക്കിയ ഇസ്രയേല്‍ നടപടിയെ അമേരിക്ക വിമര്‍ശിച്ചു. ലോകരാഷ്ട്രനേതാക്കളെല്ലാം അമേരിക്കയ്ക്കെതിരെ വിമര്‍ശനമുയര്‍ത്തിയതിനെ തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ അമേരിക്ക ഇസ്രയേല്‍ നടപടിയെ വിമര്‍ശിച്ചത്.












Click it and Unblock the Notifications