കയറ്റുമതി: അളവ് നിയന്ത്രണം നീക്കി
ദില്ലി: കയറ്റുമതിയുടെ അളവ് നിയന്ത്രണം നീക്കിക്കൊണ്ടുള്ള പുതിയ കയറ്റിറക്കുമതി നയം കേന്ദ്ര വാണിജ്യമന്ത്രി മുരശൊലി മാരന്‍ പ്രഖ്യാപിച്ചു. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് പുതുതായി പ്രഖ്യാപിച്ച നയം.
2002-2007 ലേക്കുള്ള കയറ്റിറക്കുമതിനയപ്രകാരം ഇനി സുലഭമായി പച്ചക്കറികളും മറ്റ് കാര്‍ഷികോല്പന്നങ്ങളും പാലുല്പന്നങ്ങളും കയറ്റുമതി ചെയ്യാം. പ്രത്യേക ഇക്കണോമിക് സോണുകളില്‍ ഇനി വിദേശബാങ്ക് യൂണിറ്റുകള്‍ തുറക്കാനും അനുവദിച്ചു.
പുതിയ നയം കയറ്റുമതിയെ ഇരട്ടിയാക്കി വര്‍ധിപ്പിക്കുമെന്ന് മുരശൊലി മാരന്‍ പറഞ്ഞു.












Click it and Unblock the Notifications