ഗുജറാത്തില്‍ അക്രമം; ഏഴ് മരണം
അഹമ്മദാബാദ്: ഗുജറാത്തില്‍ മാര്‍ച്ച് 30 ശനിയാഴ്ച രാത്രിയുണ്ടായ കലാപത്തിലും പൊലീസ് വെടിവെപ്പിലും ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
ഗോംതിപൂരില്‍ അക്രമാസക്തരായ ജനക്കൂട്ടത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. മൂവായിരത്തോളം വരുന്ന ജനക്കൂട്ടത്തിന് നേരെ നൂറിലേറെ റൗണ്ട് വെടിവെപ്പ് നടത്തി. കലാപകാരികള്‍ ഒരാളെ വെട്ടിക്കൊന്നു.
കടകള്‍ക്കും വീടുകള്‍ക്കും അക്രമികള്‍ തീവെച്ചു. ഗോംതിപൂരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഈ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
മധ്യ ഗുജറാത്തിലെ കാംബാത് നഗരത്തില്‍ ഒരാളെ കലാപകാരികള്‍ കൊലപ്പെടുത്തി. പെറ്റ്ലാഡ് പട്ടണത്തില്‍ ഒരാള്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചു. ഒരാളെ അക്രമികള്‍ വെട്ടിക്കൊന്നു.












Click it and Unblock the Notifications