ഗുജറാത്ത്:അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഗുജറാത്തില്‍ അക്രമം നിലയ്ക്കാതെ തുടരുന്നതിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഗോര്‍ധന്‍ സദാഫിയ ആരോപിച്ചു.
സബര്‍മതി എക്സ്പ്രസിനു നേരെ നടന്ന ആക്രമണത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഗുജറാത്തില്‍ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി എനിക്കറിയാം. അക്രമം തുടരാന്‍ വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ രഹസ്യയോഗങ്ങളെക്കുറിച്ചും എനിക്കറിയാം.-ഗോര്‍ധന്‍ സദാഫിയ പറഞ്ഞു.
ഫിബ്രവരി 27നും മാര്‍ച്ച് നാലിനും ഇടയില്‍ നടന്ന അക്രമത്തിന് ശേഷം സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മാര്‍ച്ച് 15ന് ശേഷം വീണ്ടും ചെറിയ ഏറ്റുമുട്ടലുകളുടെയും കത്തിക്കുത്തുകളുടെയും റിപ്പോര്‍ട്ട് എല്ലാ ദിവസവും കിട്ടിക്കൊണ്ടിരിക്കുന്നു. - ഗോര്‍ധന്‍ സദാഫിയ പറഞ്ഞു.
സബര്‍കാന്തയിലും പ്രതീജിലും കോണ്‍ഗ്രസ് നേതാക്കള്‍ അത്തരം യോഗങ്ങള്‍ നടത്തിയതായി എനിക്കറിയാം. അഹമ്മദാബാദിലും അത്തരം ആളുകളെ കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണിച്ചിരുന്നു. പക്ഷെ അതിനു മുമ്പ് ഇതിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിവുകിട്ടി. - സദാഫിയ ആരോപിച്ചു.












Click it and Unblock the Notifications