നാടെങ്ങും ഈസ്റര്‍ ലഹരിയില്‍
കൊച്ചി: ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെ ഓര്‍മ്മപുതുക്കി നാടെങ്ങും ക്രൈസ്തവര്‍ ഈസ്റര്‍ ആഘോഷിച്ചു. കേരളത്തിലെ ദേവാലയങ്ങളില്‍ മാര്‍ച്ച് 31 ഞായറാഴ്ച ഈസ്റര്‍ ശുശ്രൂഷയും പ്രാര്‍ത്ഥനയും നടന്നു.
ശനിയാഴ്ച അര്‍ധരാത്രിമുതല്‍ തന്നെ ദേവാലയങ്ങളില്‍ ഈസ്ററിനെ വരവേല്ക്കാനുള്ള ചടങ്ങുകള്‍ തുടങ്ങിയിരുന്നു. ആയിരക്കണക്കിന് ഭക്തര്‍ ഈ ചടങ്ങുകളില്‍ പങ്കെടുത്തു.
കൊച്ചി സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ നടന്ന ഈസ്റര്‍ ശുശ്രൂഷാ ചടങ്ങുകള്‍ക്ക് ഫാ. മാര്‍ വര്‍ക്കി വിതയത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് പള്ളിയില്‍ ബിഷപ്പ് സൂസപാക്യം നേതൃത്വം നല്കി. തൃശൂരില്‍ ഈസ്റര്‍ ശുശ്രൂഷാ ചടങ്ങുകള്‍ മാര്‍ ജേക്കബ് തൂങ്കുഴിയുടെ കാര്‍മ്മികത്വത്തില്‍ നടന്നു.












Click it and Unblock the Notifications