സിക്കന്ദര്‍ ഭക്ത് അടുത്ത കേരള ഗവര്‍ണര്‍
ദില്ലി: ബിജെപി നേതാവ് സിക്കന്ദര്‍ ഭക്തിനെ അടുത്ത കേരള ഗവര്‍ണറായി നിയമിക്കും. ബിജെപിയുടെ പ്രമുഖനായ മുസ്ലിം നേതാവാണ് സിക്കന്ദര്‍ ഭക്ത്.
എണ്‍പത്തിനാലുകാരനായ സിക്കന്ദര്‍ ഭക്ത് ഇപ്പോള്‍ രാജ്യസഭാംഗമാണ്. അടുത്ത മാസമാണ് കാലാവധി തീരുന്നത്.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ജനിച്ച സിക്കന്ദര്‍ ഭക്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. 1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള സംഘടനാ കോണ്‍ഗ്രസിലേക്ക് പോയി. 1977-ല്‍ ജനതാ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി.
മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ ഭവനനിര്‍മാണ മന്ത്രിയായിരുന്നു സിക്കന്ദര്‍ ഭക്ത്. പിന്നീട് ബിജെപിയിലേക്ക് മാറി. ബിജെപിയുടെ ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി. 1990-ല്‍ രാജ്യസഭാംഗമായി. 92-ല്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി.












Click it and Unblock the Notifications