ബ്രിട്ടനിലെ അമ്മറാണി എലിസബത്ത് അന്തരിച്ചു
ലണ്ടന്‍: ബ്രിട്ടനിലെ രാജകുടുംബത്തിലെ അമ്മറാണി എലിസബത്ത് അന്തരിച്ചു. 101 വയസായിരുന്നു. ഇപ്പോഴത്തെ എലിസബത്ത് രാജ്ഞിയുടെ അമ്മയാണ് മരിച്ച എലിസബത്ത്. നീര്‍ക്കെട്ടും ചുമയും മൂലം ഏതാനും നാളുകളായി ചികിത്സയിലായിരുന്നു.
1900 ഓഗസ്ത് നാലിനാണ് എലിസബത്ത് ജനിച്ചത്. 1923-ല്‍ ആല്‍ബര്‍ട്ട് രാജകുമാരനെ വിവാഹം ചെയ്തതോടെ രാജകുടുംബാംഗമായി. 1936-ല്‍ ആല്‍ബര്‍ട്ട് ജോര്‍ജ് ആറാമന്‍ എന്ന പേര് സ്വീകരിച്ച് രാജാവായതോടെ എലിസബത്ത് രാജ്ഞിയായി.
ജോര്‍ജ് ആറാമന്റെയും എലിസബത്തിന്റെയും ആദ്യത്തെ പുത്രിയാണ് ഇപ്പോഴത്തെ രാജ്ഞി എലിസബത്ത്.
രാജ്ഞിയുടെ ഇളയ മകള്‍ മാര്‍ഗരറ്റ് കഴിഞ്ഞ മാസമാണ് അന്തരിച്ചത്. 71 വയസായിരുന്നു മാര്‍ഗരറ്റിന്.












Click it and Unblock the Notifications