പുതിയ രുചിയില്‍ കൊക്കോ കോള
ലണ്ടന്‍ : വാനില രുചിയിലുളള കൊക്കോ കോള വരുന്നു. പുതിയ പാനീയ പുറത്തിറക്കാന്‍ കോക്ക് രഹസ്യ തീരുമാനമെടുത്തെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഏതാനും മാസങ്ങള്‍ക്കുളളില്‍ വാനില രുചിയുളള പുതിയ കോക്ക് അമേരിക്കയില്‍ പുറത്തിറങ്ങുമെന്നാണ് കമ്പനിയിലെ പലരും രഹസ്യമായി പറയുന്നത്. കോക്കിന്റെ ഏറ്റവും ശക്തമായ വ്യാപാര മേഖലയായ വടക്കന്‍ അമേരിക്കയിലെ വിപണിയിലാണ് ആദ്യ പരീക്ഷണം എന്നു കരുതപ്പെടുന്നു. ഈ മേഖലയില്‍ മുന്‍വര്‍ഷങ്ങളിലെ തകര്‍ച്ചയില്‍ നിന്നും കോക്ക് കരകയറുന്നതേയുളളൂ.
പെപ്സിയുമായുളള യുദ്ധത്തില്‍ ശ്രദ്ധേയമായ വിജയമായിരിക്കും കോക്കിന്റെ പുതിയ ഉല്‍പന്നം .












Click it and Unblock the Notifications