കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയറ്റിറക്കുമതി നയം: കേരളത്തിന്റെ അഭിനന്ദനം

  • By Staff
Google Oneindia Malayalam News

കൊച്ചി: കേന്ദ്ര വാണിജ്യമന്ത്രി മുരശൊലി മാരന്‍ അവതരിപ്പിച്ച കയറ്റിറക്കുമതിനയത്തിനെ ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി(ഐസിസിഐ) അഭിനന്ദിച്ചു. കയറ്റുമതി വര്‍ധിപ്പിക്കാന്‍ പുതിയ നയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള നടപടികളെല്ലാം ശരിയായ വഴിയിലുള്ളവയാണ്.- ഐസിസിഐ പറയുന്നു.

അളവു നിയന്ത്രണം നീക്കിയതും കാര്‍ഷികമേഖലയ്ക്ക് നല്കിയ പ്രത്യേകപ്രാധാന്യവും കയറ്റുമതി വ്യാപാരം കൂട്ടാന്‍ സഹായിക്കും. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നു മാത്രമല്ല, അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും-ഐസിസിഐ പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്ത് 20 കാര്‍ഷിക-കയറ്റുമതി സോണുകള്‍ സ്ഥാപിക്കാനുള്ള പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയത് ശരിയായില്ല. കേരളം വലിയൊരളവ് പൈനാപ്പിള്‍, ചക്ക, കശുമാങ്ങ എന്നിവ ഉല്പാദിപ്പിക്കുന്നുവെങ്കിലും അവയ്ക്ക് അര്‍ഹമായ വില ലഭിക്കുന്നില്ല. കേരളത്തില്‍ ഒരു കാര്‍ഷിക-കയറ്റുമതി സോണ്‍ സ്ഥാപിച്ചാല്‍ അത് കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമായിരിക്കും.- രാധാകൃഷ്ണന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X