Get Updates
Get notified of breaking news, exclusive insights, and must-see stories!

യാസിന്‍ മാലിക്കിന്റെ അനുയായിയും അറസ്റില്‍

ശ്രീനഗര്‍ : തടവിലായ ജമ്മു കശ്മീര്‍ വിമോചന മുന്നണി നേതാവ് യാസിന്‍ മാലികിന്റെ അനുയായി ജാവേദ് അഹമ്മദ് മിറിനെ പൊലീസ് അറസ്റു ചെയ്തു. ഇയാളെ ഇപ്പോള്‍ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാലികിന്റെ ആരോഗ്യ നില വഷളായെന്ന് പ്രചരിപ്പിച്ച് നഗരത്തില്‍ പ്രതിഷേധജാഥ സംഘടിപ്പിക്കാനിരിക്കവെയാണ് ഇയാള്‍ അറസ്റിലായത്.

യാസിന്‍ മാലിക്കിന്റെ അറസ്റിനെത്തുടര്‍ന്ന് കശ്മീരിലാകെയുണ്ടായ പ്രതിഷേധ പ്രകടനങ്ങളുടെ സൂത്രധാരനായിരുന്നു ജാവേദ് മിര്‍. ജെകെഎല്‍എഫ് നടത്തുന്ന ഒരു ബ്ലഡ് ബാങ്കില്‍ നിന്നാണ് ഇയാളെ കസ്റഡിയിലെടുത്തത്.

കസ്റഡിയില്‍ നിരാഹരമനുഷ്ഠിക്കുന്ന മാലിക്കിന്റെ നില വഷളായെന്നാരോപിച്ച് ശ്രീനഗറിന്റെ ചില ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അറസ്റിനെക്കുറിച്ച് ഹൂറിയത്ത ്നേതാക്കള്‍ നടത്തുന്ന തന്ത്രപരമായ മൗനത്തെ കസ്റഡിയിലാകുന്നതിനു മുമ്പ് ജാവേദ് മിര്‍ വിമര്‍ശിച്ചു.

കഴിഞ്ഞ ഏഴു ദിവസവും തടവില്‍ നിരാഹാരമനുഷ്ഠിക്കുന്ന യാസീന്‍ മാലിക്കിന്റെ ആരോഗ്യ നില തീരെ വഷളാണ്. അക്ഷരാര്‍ത്ഥത്തില്‍ മാലിക് മരണക്കിടക്കയിലാണ്. ഈ അവസ്ഥയിലും ചില ഹുറിയത്ത് നേതാക്കള്‍ ദില്ലിയില്‍ വിരുന്നുകളുടെ തിരക്കിലാണെന്ന് ജാവേദ് മിര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+