Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമവിദഗ്ധര്‍ ഗുജറാത്തിലെത്തി

അഹമ്മദാബാദ്: രാജ്യത്തിന്റെ മൂല്യങ്ങളെ തകിടംമറിക്കാന്‍ പോലും കരുത്തുള്ള ദേശീയ ദുരന്തമായിരുന്നു ഗുജറാത്തിലെ കലാപമെന്ന് അവിടം സന്ദര്‍ശിച്ച മാധ്യമവിദഗ്ധരുടെ സംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ(ഇജിഐ)യുടെ പ്രതിനിധികള്‍ പറഞ്ഞു.

ഗുജറാത്ത് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട്തയ്യാറാക്കും മുമ്പ് ഗുജറാത്തിലെ വിവിധ തുറകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇജിഐസംഘാംഗങ്ങള്‍ പറഞ്ഞു. ബി.ജി. വര്‍ഗീസ്, ദിലീപ് പഡ്ഗാവോങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൂന്നു ദിവസത്തെ പര്യടനത്തിനാണ് ഗുജറാത്തില്‍ എത്തിയത്.

അക്രമം നടക്കുമ്പോള്‍ എങ്ങിനെയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും പരിശോധിക്കും. മാധ്യമങ്ങള്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ പരാതിപ്പെട്ടിട്ടുണ്ട്. അതേ സമയം സര്‍ക്കാര്‍ തങ്ങളുടെ വഴിയില്‍ പലപ്പോഴും തടസ്സം സൃഷ്ടിച്ചിരുന്നതായി മാധ്യമപ്രതിനിധികളും കുറ്റപ്പെടുത്തുന്നു. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കും.- ദിലീപ് പഡ്ഗാവോങ്കര്‍ പറഞ്ഞു.

ഭീകരതയുടെയും ആഘാതത്തിന്റെയും കഥയാണ് ഗുജറാത്ത്. ബറോഡ, ഗോദ്ര, സൂറത്ത് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.- സംഘത്തെ നയിക്കുന്ന ബി.ജി. വര്‍ീസ് പറഞ്ഞു.

ഗുജറാത്തില്‍ സബര്‍മതി എക്സ്പ്രസ് തീവണ്ടിയ്ക്ക് തീവച്ച സംഭവത്തെ തുടര്‍ന്ന് സ്വാഭാവികമായി പൊട്ടിപ്പുറപ്പെട്ടതാണോ ഗുജറാത്തിലെ അക്രമം അതോ മുന്‍ കൂട്ടി ആസൂത്രണം ചെയ്തതാണോ എന്നതാണ് പ്രധാനചോദ്യമെന്ന് പദ്ഗാവോങ്കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+