കുവൈറ്റ് പെണ്‍കുട്ടിയെ തിരിച്ചയക്കില്ല
ദില്ലി: ചെന്നൈ സ്വദേശിയായ കാമുകനോടൊപ്പം ഇന്ത്യയിലേക്ക് ഒളിച്ചുകടന്ന കുവൈറ്റ് സ്വദേശിനിയായ പെണ്‍കുട്ടിയെ തിരിച്ചയക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി. വ്യാജപാസ്പോര്‍ട്ടില്‍ ചെന്നൈവിമാനത്താവളത്തിലിറങ്ങാന്‍ ശ്രമിച്ച കാമുകനേയും കുവൈറ്റ് സ്വദേശിനിയായ ആസ്മി എന്ന പെണ്‍കുട്ടിയെയും കസ്റംസ് അധികൃതര്‍ പിടികൂടുകയായിരുന്നു.
ഏപ്രില്‍ ഒന്ന് തിങ്കളാഴ്ച പെണ്‍കുട്ടിയെ കുവൈറ്റിലേക്ക് കൈമാറരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് അദ്വാനിയുടെ പ്രസ്താവന.
കുവൈറ്റിലേക്ക് മടങ്ങിയാല്‍ വധശിക്ഷ ലഭിക്കുമെന്നുറപ്പായതിനാല്‍ ആസ്മി തന്നെ യാതൊരു കാരണവശാലും കുവൈറ്റിലേക്ക് അയക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications